tv
ടിവി, ഡിറ്റിഎച്ച് എന്നിവ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ മാനേജിംഗ് ഡയറക്ടർ കെ.എ മിജാസിൽ നിന്ന് മന്ത്രി എം. എം മണി ഏറ്റുവാങ്ങുന്നു.

നെടുങ്കണ്ടം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവിയും ഡിറ്റിഎച്ചും സൗജന്യമായി നൽകി അൽ അസ്സർ ഗ്രൂപ്പ്. മന്ത്രി എം.എം മണിക്ക് എൽഇഡി ടിവി, ഡിറ്റിഎച്ച് എന്നിവ അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ മാനേജിംഗ് ഡയറക്ടർ കെ.എ മിജാസ് കൈമാറി. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ടിവി, ഡിറ്റിഎച്ച് എന്നിവയുടെ അഭാവം മൂലം ഓൺ ലൈൻ പഠനം സാധിക്കാത്ത പത്ത് വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 32 ഇഞ്ച് വലിപ്പമുള്ള എൽഇഡി ടിവിയാണ്
കമ്പനി നൽകുന്നത്. കേരളാ വനം വികസന കോർപ്പറേഷൻ ഡയറക്ടർ പി.എൻ വിജയൻ, അൽ അസ്സർ ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.