mani
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടുക്കി ജില്ല പാലിയേറ്റീവ് പരിചരണ വിഭാഗത്തിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർ സ്വരൂപിച്ച 50000 രൂപായുടെ ചെക്ക് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് എം.എം മണിക്ക് തുക കൈമാറുന്നു

ഇടുക്കി: ജില്ലാ പാലിയേറ്റീവ് പരിചരണ വിഭാഗത്തിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,​000 രൂപ സംഭാവന നൽകി. ജില്ലയിൽ ജോലി ചെയ്തുവരുന്ന പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ നഴ്‌സുമാരും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലുമുള്ള പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്മാരും ഫിസിയോ തെറാപ്പിസ്റ്റുമാരും ജില്ലാതല ഓഫീസർമാരും ഉൾപ്പെടുന്ന 'പാലിയേറ്റീവ് ഫാമിലി' ഒന്നടങ്കം ഭാഗമായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ നോഡൽ ഓഫീസർ ഡോ. അജി പി.എൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത്ത് സുകുമാരൻ എന്നിവരുടെ സാന്നിധ്യത്തിൽ പാലിയേറ്റീവ് കെയർ ജീവനക്കാരുടെ പ്രതിനിധികൾ ചേർന്ന് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം മണിക്ക് തുക കൈമാറി.