നെടുങ്കണ്ടം : മുന്നൊരുക്കങ്ങൾ കൂടാതെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് ആരംഭിച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ജില്ലാ ഉപജില്ലാ ഓഫീസുകൾക്ക് മുമ്പിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുമെന്ന് ഡി.സി.സി. അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം നടത്തുന്നത്, നെടുങ്കണ്ടത്ത് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, അറക്കുളത്ത് ഡീൻ കുര്യാക്കോസ് എം.പി., പീരുമേട്ടിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്, കട്ടപ്പനയിൽ എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി, അടിമാലിയിൽ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം ജോയി തോമസ്, തൊടുപുഴയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോമി കല്ലാനി, മൂന്നാറിൽ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ.കെ. മണി എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.