എഴുകുംവയൽ: എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപെടുത്തി തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിന്റെ വിള നടീലിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം നിർവഹിച്ചു. എഴുകുംവയൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്നേൽ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണി പുതിയാപറമ്പിൽ, വാർഡ് മെമ്പർ ജിജോ മരങ്ങാട്ട്, കൃഷി ഓഫീസർ ഷീൻ ജോൺ, കൃഷി അസിസ്റ്റന്റ് രാജേഷ് കുമാർ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ടി.കെ. ജോർജ് തേനംമാക്കൽ, ഗിരീഷ് കാഞ്ഞിരക്കാട്ട്, മാത്തുക്കുട്ടി ആനക്കല്ലിൽ, ചാക്കോച്ചൻ കണ്ണൻചിറ, സെലിൻ ചിറ്റേടത്ത്, റാണി കൊങ്ങമലയിൽ, ബാങ്ക് സെക്രട്ടറി വിബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വംനൽകി.