tree
മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് തൈ നടുന്നു

തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണ പരിപാടയുടെ ഭാഗമായി കോലാനിയിൽ ഫലവൃക്ഷ ഔഷധസസ്യ ചെടികളുടെ വിതരണവും തൈ നടീലും നടത്തി. കോലാനി ഒളിമ്പിയ യൂത്ത് ക്ലബിന്റെയും തൊടുപുഴ നഗരസഭ ബി.എം.സിയുടെയും സഹകരണത്തോടെ നടത്തിയ പരിപാടി മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്റ്റോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ എല്ലാ കുടുംബങ്ങൾക്കും ഫലവൃക്ഷത്തെകളും ഔഷധ സസ്യങ്ങളും സൗജന്യമായി വിതരണം ചെയ്തു. നൂറോളം തൈകൾ കനാൽ പുറംപോക്കുകളിൽ നട്ടുപിടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ആർ. അജി, പി.വി. ഷിബു, പള്ളി ഇമാം ഷിബിലി തദ് വി ; എ.പി. മുഹമ്മദ് ബഷീർ, അഷറഫ് എ.കെ. എന്നിവർ പ്രസംഗിച്ചു.