kuzhi
യുവജന കൂട്ടായ്മ തോട്ടുങ്കര പാലത്തിലെ കുഴിനികത്തുന്നു

മുട്ടം: മുട്ടം -ചള്ളാവയൽ റൂട്ടിൽ തോട്ടുങ്കര പാലത്തിലെ അപകടാവസ്ഥയിലായ കുഴി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നികത്തി. റോഡിലെകുഴിവളവിലായിരുന്നതിനാൽ ചെറു വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരുന്നു. മഴക്കാലം ആരംഭിച്ചതോടെ വെള്ളം കെട്ടി നിന്ന് കുഴി കൂടുതൽ അപകടാവസ്ഥയിലായി. ഇതേ തുടർന്നാണ് യുവജനങ്ങൾ മുന്നിട്ടിറങ്ങിയത്. സുധീർ എം കെ, റഫീഖ് ടി കെ, ഈസ ടി എച്ച്, രാജീവ്‌, സുനു, ജോജോ അധികാരത്തിൽ, സിറാജ് എം കെ, ഷാനവാസ്‌ സി എം, സച്ചിൻ, ഇല്യാസ്, അരുൺ എന്നിവർ നേതൃത്വം നൽകി.