തൊടുപുഴ: ' സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി തരിശു ഭൂമി കൃഷിക്കനുയോജ്യമാക്കൽ ഇടവെട്ടി പഞ്ചായത്ത് തല ഉദ്ഘാടനം തൊടുപുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിർവ്വഹിച്ചു. ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ 11ാം വാർഡിൽ ലഭിച്ച 50 സെന്റ് സ്ഥലത്താണ് പദ്ധതി . പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞു. തൊടുപുഴ പ്രിൻസിപ്പൽ അസിസ്റ്റന്റ് കൃഷി ഡയറക്ടർ കെ.പി സലീനാമ്മ,
പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സുഭാഷ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് . ലത്തീഫ് മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പച്ചക്കറി, ഏത്തവാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.