കട്ടപ്പന: കട്ടപ്പന നഗരസഭ ഒന്നാം വാർഡായ വാഴവരയിൽ മഴക്കാല പൂർവ ശുചീകരണവും പ്രതിരോധ ഹോമിയോ മരുന്നുവിതരണവും നടത്തി. വാഴവര ബസ് സ്‌റ്റോപ്പ് മുതൽ പരപ്പനാങ്ങാടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ചു. കൂടാതെ മാലിന്യം നീക്കുകയും ഓടകൾ പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. വ്യാപാരികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം. തുടർന്ന് ഹോമിയോ മരുന്നുകളും വിതരണം ചെയ്തു. അടുത്തദിവസങ്ങളിലും ശുചീകരണം തുടരുമെന്ന് കൗൺസിലർ ബെന്നി കുര്യൻ പറഞ്ഞു.