കട്ടപ്പന: കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രം ഇന്നുമുതൽ തുറക്കും. രാവിലെ അഞ്ചുമുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ രാത്രി എട്ടുവരെയുമാണ് ദർശനം. 10 വയസിൽ താഴെയുള്ളവർക്കും 65 വയസിനു മുകളിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രവേശനമില്ല. ദർശനം നടത്തുന്നവർക്ക് സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.