തൊടുപുഴ:ചൊവാഴ്ച്ച മുതൽ കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും അമരംകാവ് ദേവീ ക്ഷേത്രവും കർശന നിയന്ത്രണങ്ങളോടെ ഭക്ത ജനങ്ങൾക്കു ദർശനത്തിനായി തുറക്കും.രാവിലെ 6 മുതൽ 10 വരെയാണ് പ്രവേശന സമയം.
ശ്രീകൃഷ്ണ സ്വാമീ ക്ഷേതത്തിൽ തെർമൽ സ്‌ക്രീനിംഗിന് വിധേയമായവർക്കു മാത്രമേ അമ്പലത്തിലും കാവിലും പ്രവേശനം അനുവദിക്കൂ.
ക്ഷേത്രത്തിൽ പ്രവേശനം നടത്തുന്നവർ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ ദേവസ്വം ഓഫീസിൽ രേഖ പെടുത്തണം.10 വയസിനും 65 വയസ്സിനും ഇടയിൽ പ്രായം ഉള്ളവർക്കേ പ്രവേശനം അനുവദിക്കൂ എന്ന് ഭരണസമിതി സെക്രട്ടറി അറിയിച്ചു.