തൊടുപുഴ : സർക്കാരിന്റെ നിർദേശങ്ങൾക്ക് വിധേയമായി ജില്ലയിലെ പള്ളികൾ നാളെ മുതൽ തുറക്കും. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ച് കൊണ്ട് പള്ളികളിൽ ജമാഅത്ത് നമസ്‌കാരങ്ങൾ ആരംഭിക്കാവുന്നതാണ്. മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് അതാത് മഹല്ല് കമ്മിറ്റികളും ഇമാമുമാരും ഉറപ്പുവരുത്തണം. മാർഗ നിർദേശം പാലിച്ച് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിർവ്വഹിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളവർ തൽസ്ഥിതി തുടരേണ്ടതാണന്നും മുസ്‌ലിം കോഡിനേഷൻ സമിതി ചെയർമാൻ പി പി ഇസ്ഹാഖ് മൗലവി, കൺവീനർ ടി എം സലിം, തൊടുപുഴ താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.