ഇടുക്കി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കാലയളവിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാർഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും അടിയന്തരമായും സമയബന്ധിതമായും പരാതികളിൻമേൽ പ്രശ്‌നപരിഹാരം ഉറപ്പാക്കുന്നതിനും ഇടുക്കി പൊലീസ് വനിതാ സെല്ലിൽ ഗാർഹിക അതിക്രമ പ്രശ്‌നപരിഹാര കേന്ദ്രം (ഡിസിആർസി) പ്രവർത്തനം ആരംഭിച്ചു. ആവശ്യമെങ്കിൽ ടെലികൗൺസലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. പരാതികൾ അടുത്ത പൊലീസ് സ്റ്റേഷനിലോ, ഇടുക്കി വനിതാസെല്ലിൽ പ്രവർത്തിക്കുന്ന ഗാർഹിക അതിക്രമ പ്രശ്‌നപരിഹാര കേന്ദ്രത്തിലെ 04862 236600, 9497980397 എന്ന ഫോൺ നമ്പരുകളിലോ, എന്ന ciwmncelidk.pol@kerala.gov.in എന്ന ഇമെയിലിലോ വനിതാ ഹെൽപ്പ് ലൈൻ നമ്പറുകളായ 1091 04862 229100, 9497 9324 03 എന്ന ഫോൺ നമ്പറുകളിലോ, ടോൾ ഫ്രീ നമ്പറായ 9999 ലേക്കോ വിളിച്ച് നൽകാവുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.