തൊടുപുഴ: തുടർച്ചയായി രണ്ട് ദിവസം മൂന്ന്പേക്ക് വീതം കൊവിഡ് രോഗം സ്ഥിരീകരിച്ച് ആശങ്ക വർദ്ധിപ്പിച്ച ജില്ലയിൽ തെല്ലൊരു ആശ്വാസത്തിന്റെ ദിനമായിരുന്നു ഇന്നലെ . ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ജില്ലയിൽ ആകെ ചികിൽസയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം24 ആയി. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിനവും നൂറിലേറെ കൊവിഡ് രോഗികൾ എന്നത് ഏറെ ഭീതി പരത്തുമ്പോൾ നേരിയ കുറവാണെങ്കിലും ജില്ലയ്ക്ക് നൽകുന്ന ആശ്വാസം വലുതാണ്. ഡൽഹിയിൽ നിന്നെത്തി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശിയുടെ ഭാര്യയ്ക്കാണ് ഇന്നലെ പോസിറ്റീവായത്. 39 വയസ്സുള്ള ഇവർ മേയ് 31 നാണ് ഭർത്താവിനോടൊപ്പം കൊച്ചി എയർ പോർട്ടിൽ നിന്ന് വീട്ടിൽ എത്തിയത്. ജൂൺ 5 വരെ വീട്ടിലും ശേഷം അന്ന് വൈകിട്ട് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്രവം പരിശോധനക്ക് അയച്ചിരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രോഗം സ്ഥിരീകരിച്ചവർ വിദേശത്ത് നിന്നും വന്നവരും ഡൽഹിയിൽനിന്ന് വന്നവർക്കുമാണ്.ഇന്നലെ ആർക്കും രോഗമുക്തി ഉണ്ടായിട്ടില്ല.
ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിന് നാല്പേരെഅയച്ചപ്പോൾ നിലവിലുണ്ടായിരുന്നവരിൽ അഞ്ച്പേരെ ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിന്465 പേരെയും അയച്ചപ്പോൾ നിലവിലെ . 434 പേരെ അതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലതിൽ ഇത്വരെ സാമ്പിൾ പരിശോധന നടത്തിയിട്ടുള്ളത് 5769 പേർക്കാണ്.