തൊടുപുഴ: ചൊവ്വാഴ്ച മുതൽ കാരിക്കോട് നൈനാർ പള്ളി തുറക്കാൻ തീരുമാനിച്ചതായി ജമാഅത്ത് കമ്മിറ്റി അറിയിച്ചു. 100 പേരെ പരിമിതപ്പെടുത്തൽ പ്രായോഗികമായി പ്രയാസമയതിനാൽ ജുമുഅ നമസ്‌കാരത്തിന് തൽക്കാലം അവസരമുണ്ടായിരിക്കില്ല. ബാങ്ക് വിളിച്ച് 10 മിനിറ്റിനുള്ളിൽ നമസ്‌കാരം ആരംഭിക്കുന്നതും നമസ്‌കാരം കഴിഞ്ഞാലുടൻ പള്ളി അടക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് പി.പി. അസീസ് ഹാജി അറിയിച്ചു. ജനാസ നമസ്‌കാര സ്ഥലത്താണ് സൗകര്യമൊരുക്കുക്കുന്നത്. സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ച് ചൊവ്വാഴ്ച മുതൽ ആരാധനാ കർമങ്ങൾ തുടങ്ങാണ് ഒരുങ്ങുന്നത്.