നെടുങ്കണ്ടം: അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ആഹാര സാധനങ്ങൾ ഉടുമ്പൻചോല താലൂക്കിൽ വിതരണം ചെയ്തു. പാലാർ മേഖലയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കാണ് അരി, കടല എന്നിവ വിതരണം ചെയ്തത്. 26 പേർ അടങ്ങുന്ന സംഘത്തിന് ഉടുമ്പൻചോല താലൂക്ക് തഹസീൽദാർ നിജു കുര്യന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സാധനസാമഗ്രികൾ വിതരണം ചെയ്തത്.