ഇടവെട്ടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ഇടവെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി തരിശുകിടന്ന രണ്ട് ഏക്കർ പാടവും ഒരേക്കർ കരഭൂമിയും കൃഷി ഇറക്കുന്നതിന്റെ ഭാഗമായി ഇടവെട്ടി പാടം വിതച്ചു. പദ്ധതിയുടെ സി.പി.എം തൊടുപുഴ ഏരിയാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി നിർവഹിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി ലോക്കൽ സെക്രട്ടറി വി.എസ്. പ്രിൻസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ ടി.ആർ. സോമൻ, ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. ഷിയാസ്, സെക്രട്ടറി അജയ് ചെറിയാൻ, ഇടവെട്ടി കൃഷി ആഫീസർ ബേബി എന്നിവർ പങ്കെടുത്തു.