കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നു പുറത്തായ അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവസരം. ഗുണഭോക്താക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സ്വന്തമായി വസ്തു ഇല്ലെന്നുള്ള സാക്ഷ്യപ്രതവും വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം 12ന് നഗരസഭ കാര്യാലയത്തില്‍ ഹാജരാക്കണം. ഓഫീസിലെ പി.എം.എ.വൈ-ലൈഫ് മിഷന്‍ വിഭാഗത്തില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.