ചെറുതോണി: നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി 22ാമത് ജന്മദിനാഘോഷം 10 മുതൽ 17 വരെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ജില്ലയിൽ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അറിയിച്ചു. ബദധനാഴ്ച്ച ജില്ലാ ബ്ലോക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പാർട്ടി പതാകകളുയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഭവനസന്ദർശനം,വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ,അഗതിമന്ദിര സന്ദർശനങ്ങൾ തുടങ്ങിയ പരിപാടികൾ പാർട്ടി പ്രവർത്തകർ സംഘടിപ്പിക്കും.