ഇടുക്കി : രണ്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളിൽ നിന്ന് 19 പ്രവാസികൾ ജില്ലയിലെത്തി. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഒരാളെ കൊവിഡ് കെയർ സെന്ററിലും ബാക്കിയുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
അബുദാബിയിൽ നിന്ന് കണ്ണൂർ എയർപോർട്ട് വഴി ഒരാളാണെത്തിയത്. ഇയ്യാളെ കുടയത്തൂരിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലാക്കി. ഒമാനിൽ നിന്ന് കോഴിക്കോട് എയർപോർട്ട് വഴി ഒരാളെത്തി. ഇയ്യാളെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിലാക്കി. സൗദി അറേബ്യയിൽ നിന്ന് ഒമ്പത് സ്ത്രീകളും ഒരു പുരുഷനുമടക്കം 10 പേരാണ് നാട്ടിലെത്തിയത്. ഇതിൽ അറുപത് വയസ് കഴിഞ്ഞ ഒരു പുരുഷനും ഒരു സ്ത്രീയും ആറ് മാസം പ്രായമായ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഇവരിൽ എട്ട് പേരെ സ്വന്തം വീടുകളിലും രണ്ട് പേരെ മറ്റ് ജില്ലകളിലെ ബന്ധുവീടുകളിലും നിരീക്ഷണത്തിലാക്കി. ദോഹയിൽ നിന്ന് കൊച്ചി വഴി നാല് പുരുഷൻമാരും ഒരു സ്ത്രീയുമടക്കം അഞ്ച് പേരാണെത്തിയത്. ഇവരെല്ലാവരെയും സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കി. ടാൻസാനിയയിൽ നിന്ന് രണ്ട് പുരുഷൻമാരാണെത്തിയത്. ഇവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി.