അടിമാലി: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴിലുള്ള അടിമാലി, മറയൂർ, മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 20നും 35നും ഇടയിൽ പ്രായമുള്ളതും ഇടുക്കി ജില്ലയിൽ താമസിക്കുന്നതും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ദേവികുളം താലൂക്കിലുള്ളവർക്ക് മുൻഗണന. ഡി.സി.എ, മലയാളം ടൈപ്പിംഗ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രതിമാസം 15000 രൂപ ഓണറേറിയം ലഭിക്കും. താൽപര്യമുള്ളവർ അപേക്ഷ , ബയോഡേറ്റ, ജാതി/വരുമാന/യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂൺ 20 ന് വൈകുന്നേരം അഞ്ചിന് മുമ്പായി അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭ്യമാക്കണം. ഫോൺ 04864 224399.