തൊടുപുഴ: പട്ടിക വർഗ്ഗ ആദിവാസി മേഖലയിലെ കുട്ടികളെയും ഓൺലൈൻ പഠനത്തിന് സാധ്യമാക്കുന്നതിനും സഹായിക്കുന്നതിനുമായി ഡീൻ കുര്യാക്കോസ്എംപി മുന്നോട്ടുവച്ച സ്മാർട്ട് ടിവി ചലഞ്ച് ആവേശകരമായ പ്രതികരണം. ആദ്യ ദിവസം തന്നെ തൊടുപുഴ അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് 10 ടിവി നൽകിയിരുന്നു. മൊബൈൽ ഡിസ്ട്രിബൂട്ടേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഷാഹുൽ ഹമീദ്, മൊബൈൽ ഫോൺ റീട്ടേയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകുന്ന ഭാരവാഹികളായ അനീഷ് വി.എ, മുനീർ കെ.എം, റഹീം എ.എച്ച്, കുവൈറ്റ് ഒഐസിസി ഇടുക്കിക്ക് വേണ്ടി സണ്ണി മണർക്കാട്, ന്യൂസിലന്റിലെ വില്ലിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ സെക്രട്ടറി ചെസിൽ സോജൻ, ഇൻകാസ് ഖത്തർ സെക്രട്ടറി സിബി ജോസഫ്, സെബാസ്റ്റ്യൻ മാത്യു, ദുബായ് ഇൻകാസ് രക്ഷാധികാരി സോജൻ ജോസഫ് എന്നിവരാണ് ഇന്നലെ ടിവി. ചലഞ്ചിൽ മുന്നോട്ടു വന്നിരിക്കുന്നത്. വ്യക്തികളും സംഘടനകളും വരും ദിവസങ്ങളിൽ ചലഞ്ചിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് എം.പി. അറിയിച്ചു. അർഹരായ നിരവധി വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠന ഉപകരണങ്ങൾക്കുള്ള അന്വേഷണം ലഭിക്കുന്നുണ്ടെന്നും സുമനസ്സുകൾ മുന്നോട്ടു വരണമെന്നും എം.പി. അഭ്യർത്ഥിച്ചു.