തൊടുപുഴ:റോട്ടറി ഡിസ്ട്രിക്ട് ഗ്ലോബൽ ഗ്രാന്റ് പ്രോജക്ടിന്റെ ഭാഗമായി മുപ്പതിനായിരം മുഖാവരണങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിക്ക് കൈമാറി, ഹോസ്പിറ്റലിൽ സൂപ്രണ്ട് ഡോ. സുജാ റെജി മാസ്‌കുകൾ ഏറ്റുവാങ്ങി, റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ ജോസ് എം.പി.യുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹെജി പി ചെറിയാൻ, സെക്രട്ടറി സരേഷ് കുമാർ കെ.ജി, ഡോ. പ്രമോദ് പി.എസ്, എന്നിവർ പങ്കെടുത്തു