ചെറുതോണി: പട്ടിക വർഗക്കാരുടെ ഇടയിൽ ജൈവവൈവിധ്യം നിലനിറുത്തുക എന്ന പദ്ധതിയോടനുബന്ധിച്ച് വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി ആദിവാസി കോളനിയിലെ പത്ത് ആദിവാസികുടുംബങ്ങൾക്ക് ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും സീയോൻമുണ്ടി കുരുമുളക് തൈകളും വിതരണം ചെയ്തു. തൈവിതരണോദ്ഘാടനം ജൈവ വൈവിധ്യബോർഡ് ജില്ലാ കോഓഡിനേറ്റർ വി.എസ്. അശ്വതി പട്ടയക്കുടി കോളനി ഊരുമൂപ്പൻ ജയരാജൻ മാധവൻ, ബാലൻ ചെറുവള്ളി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകരോടൊപ്പം ജൈവവൈവിധ്യം നിലനിർത്തുവാനുള്ള പ്രവർത്തനത്തിൽ നാഷണൽ അവാർഡ് ജോതാവ് പി.ജി ജോർജാണ് തന്റെ കൃഷിയിടത്തിൽ ജൈവ കൃഷി രീതിയിൽ പാകി മുളപ്പിച്ച് രണ്ടു മീറ്റർ ഉയരത്തിൽ വരെ വളർച്ചയെത്തിയ ഫലവൃക്ഷതൈകൾ വിതരണത്തിനായി നൽകിയത്ഫലവൃക്ഷങ്ങളിൽ കയറ്റി വളർത്തി കാർഷികാദായം ലഭ്യമാക്കാനാണ് സീയോൻമുണ്ടി കുരുമുളക് തൈകൾ നൽകിയത്. കൃഷി രീതികളെക്കുറിച്ച് ആദിവാസികൾക്ക് സാങ്കേതിക ഉപദേശവും നൽകി.