ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട് പെരിയാർവാലി മങ്ങാട്ടുപടി നടപ്പാലം നിർമ്മാണം വൈകുന്നു. ചുരുളി പുഴയ്ക്ക് കുറുകെയുള്ള ഈ നടപ്പാലം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ച് പോയതിനെ തുടർന്ന് പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ച് കരാറുകാരൻ കരാർ എറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനിയും നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടില്ല. ഒലിച്ചു പോയ പാലത്തിന് പകരമായി പ്രദേശവാസികൾ താത്കാലികമായി നിർമ്മിച്ച തടിപ്പാലമാണ് ഇപ്പോൾ ഇവരുടെ എക ആശ്രയം. ഇതും എതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ 50 കുടുബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല.