ചെറുതോണി: ആറ് പതിറ്റാണ്ട് പഴക്കമുള്ള മുളകുവള്ളി പുളവനാൽ കൊക്കരകുളം റോഡ് നന്നാക്കുന്നില്ലന്ന് പരാതി. ഭൂമിയാംകുളം മുളക് വള്ളി പ്രധാന പാതയിൽ നിന്നുമാണ് ഈ മൺപാത തുടങ്ങുന്നത്. ആറു പതിറ്റാണ്ടായി ഈ റോഡിനെ ആശ്രയിക്കുന്ന അറുപതോളം കുടുംബങ്ങളുമുണ്ട്. 2018ലെ പ്രളയത്തിൽ ഈ റോഡിന്റെ ഒരു ഭാഗം നശിച്ചുപോയിരുന്നു. റീ ബിൽഡ് കേരളയിൽ പെടുത്തി റോഡ് നന്നാക്കാൻ വാർഡ് മെമ്പർ നടത്തിയ ശ്രമങ്ങൾക്ക് സർക്കാരിൽ നിന്നുംഅ നുമതി ലഭിച്ചിട്ടില്ല.. മഴക്കാലമായാൽ ചെളി നിറയുന്ന റോഡിൽ കാൽ നട യാത്ര പോലും ബുദ്ധിമുട്ടാണ്. പ്രദേശത്തെ കർഷകർക്കും വിദ്യാർത്ഥികൾക്കു പുറം ലോകവുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുകയാണ്.