ചെറുതോണി: മുൻ എം.പി അഡ്വ.ജോയിസ് ജോർജ് വാഴത്തോപ്പ് പഞ്ചായത്തിലെ കാനം ഏക അദ്ധ്യാപക സ്‌കൂളിന് ടി.വി നൽകി. എസ്.എഫ്.ഐയുടെ ടി.വി ചലഞ്ചിന്റെ ഭാഗമായി ഫസ്റ്റ് ബെൽ എല്ലാവരും ഹാജർ എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിന്റെ ഭാഗമായണ് ജോയിസ് ജോർജ് കാനം സ്‌കൂളിന് ടി.വി വാങ്ങി നൽകിയത്. .22 കുട്ടി കൾ പഠിക്കുന്ന ഏക അദ്ധ്യാപക സ്‌കൂളിൽ
ആധിവാസി മേഖലയിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠിക്കുന്നത്. ക്ലാസ് ടീച്ചർ, ലിസി ജോസഫ്, ജോസഫ് ചാക്കോ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം എസ്, ശരത്ത്,
ജില്ലാ സെക്രട്ടറി തേജസ് കെ ജോസ്, എന്നിവർ പ്രസംഗിച്ചു.