കട്ടപ്പന: ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മയ്ക്ക് ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വീൽചെയർ നൽകി. പേഴുങ്കണ്ടം സ്വദേശിനി വീട്ടമ്മയ്ക്കാണ് നൽകിയത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ ശശി വീൽചെയർ ഏറ്റുവാങ്ങി. യോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ചാരിറ്റി വിഭാഗം ചെയർമാൻ സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. ജോഷി മണിമല, എസ്. സൂര്യലാൽ, സജിദാസ് മോഹൻ, സൈജോ ഫിലിപ്പ്, റോയി ജോർജ്, മഹേഷ് സോഡിയാക്, ആൽബിൻ, ജോബിൻസ്, അനു സിജോ, ശ്യാമ സൂര്യലാൽ, ശാലിനി എന്നിവർ പങ്കെടുത്തു.