തൊടുപുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രതിപക്ഷ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുവാനുള്ള ഉപാധിയായി കൊറോണ രോഗത്തെ തുടർന്നുള്ള കർഫ്യൂ ഉൾപ്പെടെയുള്ള നിയമങ്ങളെ മാറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി കുറ്റപ്പെടുത്തി. തൊടുപുഴ എ.ഇ.ഒ ഓഫീസിന് മുന്നിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. തൊടുപുഴ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.