കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്നു പുറത്തായ അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താൻ അവസരം. ഗുണഭോക്താക്കൾക്കോ കുടുംബാംഗങ്ങൾക്കോ സ്വന്തമായി വസ്തു ഇല്ലെന്നുള്ള സാക്ഷ്യപ്രതവും വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർകാർഡ് എന്നിവ സഹിതം 12ന് നഗരസഭ കാര്യാലയത്തിൽ ഹാജരാക്കണം. ഓഫീസിലെ പി.എം.എ.വൈലൈഫ് മിഷൻ വിഭാഗത്തിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കും.
വോട്ടർപട്ടിക
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 16 ന് മുമ്പ് അപേക്ഷ നൽകിയവരിൽ ഫോട്ടോ അപ്ലോഡ് ചെയ്യാത്തവർ 11 ന് മുമ്പ് ഫോട്ടോയും രേഖകളും നഗരസഭ കാര്യാലയത്തിൽ സമർപ്പിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കും.