തൊടുപുഴ: കല്യാണ വീട്ടിൽ അലങ്കാര ബൾബുകൾ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൊടുപുഴ കുന്നം തൊട്ടിപ്പറമ്പിൽ അജ്മലിന്റെ മകൻ അൽത്താഫാണ് (18) മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കുന്നത്ത് സംസം ലൈറ്റ് ആൻഡ് സൗണ്ട്‌സ് എന്ന പേരിൽ ഒരു സ്ഥാപനം പിതാവിനൊപ്പം നടത്തുകയാണ് അൽത്താഫ്. കഴിഞ്ഞ ദിവസം ചിറകണ്ടം ഭാഗത്ത് ഒരു വിവാഹ വീട്ടിൽ ഡെക്കറേഷൻ ജോലികൾക്കായി പോയിരുന്നു. ഇന്നലെ ഇത് അഴിച്ചു മാറ്റുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാരിക്കോട് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി. മാതാവ്: ഷീബ. സഹോദരി: ആൽഫിയ.