അറക്കുളം: എഫ് സി ഐ യുടെ കീഴിൽ അറക്കുളത്തുള്ള സംഭരണ കേന്ദ്രം ഡീൻ കുര്യാക്കോസ് എം പി സന്ദർശിച്ചു. സംഭരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുമ്പോഴും വാഹനത്തിലേക്ക് കയറ്റുമ്പോഴും മഴ നനയുന്നതായും ഇതേ തുടർന്ന് ഭക്ഷ്യ ധാന്യങ്ങൾ വ്യാപകമായി നശിച്ച് പോകുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് എം പി സ്ഥലം സന്ദർശിച്ചത്. അറക്കുളം പഞ്ചായത്ത് മെമ്പർ ടോമി വാളികുളം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാത്യു സെബാസ്റ്റ്യൻ എന്നെ വരും എം പി യോടൊപ്പം എത്തിയിരുന്നു.