ഇടുക്കി: തമിഴ്‌നാട്ടിൽ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പ്രത്യേക പാസ് വാങ്ങണ്ട. തമിഴ്‌നാട്ടിൽ വാർഷിക പരീക്ഷകൾ ജൂൺ 15 നാണ് ആരംഭിക്കുന്നത്. ഇടുക്കി ജില്ലയിലെ അതിർത്തിയിലുള്ളവരും തോട്ടം മേഖലകളിൽ നിന്നുള്ളവർക്കും കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാർ എന്നീ ചെക്ക് പോസ്റ്റുകളിലൂടെ അതിർത്തി കടന്ന് പോകുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയൽ രേഖയോ പരീക്ഷയുടെ ഹാൾടിക്കറ്റോ മറ്റ് തിരിച്ചറിയൽ രേഖകളോ പരിശോധനക്ക് നൽകിയാൽ മതിയെന്ന് ജില്ലാ ഭരണ.കൂടം അറിയിച്ചു.