ഏഴ് കോടി യുടെ പദ്ധതി
ഓടഐറിഷ് മോഡൽ
പീരുമേട്: തേക്കടി കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ പരപ്പ് മുതൽ വളകോട് വരെയുള്ള പാതയുടെ നവീകരണം ആരംഭിച്ചു. നിർമ്മാണജോലികളുടെ ഉദ്ഘാടനം ഇ.എസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. വളകോട് മുതൽ പരപ്പ് വരെയുള്ള എട്ട് കിലോമീറ്റർ പാതയുടെ നിർമ്മാണ ജോലികൾക്കായി ഏഴ് കോടി രൂപ ചിലവഴിക്കും.പാതയുടെ വീതിവർദ്ധിപ്പിച്ച് ഐറിഷ് ഓടയോടുകൂടിയായിരിക്കും നിർമ്മാണ ജോലികൾ പൂർത്തീകരിക്കുക.വിസ്താരം വർദ്ധിപ്പിക്കാനാവശ്യമായ കെട്ടുകളുടെ നിർമ്മാണം ആദ്യം നടക്കും.മഴകുറയുന്ന മുറക്ക് മണ്ണ് ജോലികൾ ആരംഭിക്കും.
ഉദ്ഘാടന ചടങ്ങിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യൻ,അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.