vellathooval

വെള്ളത്തൂവൽ : കഴിഞ്ഞപ്രളയങ്ങളിൽ തകർന്ന കല്ലാർക്കുട്ടി വെള്ളത്തൂവൽ, വെള്ളത്തൂവൽ മുതുവാൻകുടി ആനച്ചാൽ, എന്നീ റോഡുകൾ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‌സ് യൂണിയന്റെയുംകോൺഗ്രസ് വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ വെള്ളത്തൂവൽ ടൗണിൽ റോഡ് ഉപരോധിച്ചു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.എ.എൻസജികുമാർ, പി.വി സക്കറിയ, സോജൻ തോമസ് എന്നിവർ സംസാരിച്ചു.