ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും ടിവി ഇല്ലാത്തതിനാൽ പഠിക്കാൻ സാധിക്കാതെ വന്ന വിദ്യാർത്ഥികൾക്ക് തുണയായി ദുബായ് ഇൻകാസ് ഗ്രൂപ്പിന്റെ ഇടുക്കി യൂണിറ്റ്. ദുബായ് ഇൻകാസ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി അമൽ ചെറുചിലപറമ്പിലിന്റെ നേതൃത്വത്തിൽ രണ്ട് എൽഇഡി ടിവികൾ ജില്ലാ കളക്ടർ എച്ച് ദിനേശന് കൈമാറി.
30 എൽഇഡി ടിവികളാണ് ജില്ലയിൽ നല്കുന്നത്. പഞ്ചായത്തുകളുടെ സഹായത്തോടെയാണ് അർഹരായവരെ കണ്ടെത്തി ടിവി എത്തിച്ചു നല്കുന്നത്. അർഹരായവരുണ്ടേൽ ഇനിയും ടിവി നല്കാൻ ദുബായ് ഇൻകാസ് ഗ്രൂപ്പ് സന്നദ്ധമാണെന്ന് ഭാരവാഹി അമൽ ചെറുചിലപറമ്പിൽ ജില്ലാ കളക്ടറെ അറിയിച്ചു.