തൊടുപുഴ : ഇടുക്കി രൂപതയിലെ പള്ളികൾ ഇന്ന് മുതൽ ഉപാധികളോടെ തുറക്കാൻ ഇടുക്കി രൂപതാ കാര്യാലയത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വൈദിക സമിതി യോഗം തീരുമാനിച്ചു. ഉപാധികൾ താഴെ പറയുന്നവയാണ്. പള്ളിയിൽ ഒരുവാതിലിൽ കൂടി മാത്രം പ്രവേശിച്ച് മറ്റൊരുവാതിലിൽ കൂടി പുറത്തേക്ക് പോകുക,​ പള്ളിയിൽ സാമൂഹിക അകലം പാലിക്കണം,​ പള്ളിയിൽ വരുന്നവരുടെ പേരും ഫോൺ നമ്പറും സഹിതം രജിസ്റ്ററിൽ രേഖപ്പെടുത്തണം,​ ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ കൈ കാലുകൾ അണുവിമുക്തമാക്കണം,​ മുഖാവരണം ഉപയോഗിക്കണം,​ തെർമ്മൽ സ്കാനർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷം മാത്രമേ പള്ളിയിൽ പ്രവേശിക്കാൻ പാടുള്ളു.