ചെറുതോണി:വീട്ടിന്റെ അടുക്കളയിലെ സ്ലാബിനടിയിൽ നിന്നും ചാരായം വാറ്റുന്നതിനായി ഉപയോഗിച്ച 60 ലിറ്റർ കോട പിടിച്ചെടുത്തു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്
നടത്തിയ റെയ്ഡിലാണ് ഇടുക്കി മുല്ലക്കാനം വൈലോപ്പിള്ളിൽ വീട്ടിൽ ജോർജിന്റെ വീട്ടിൽ നിന്നും കോട പിടികൂടിയത്. ജോർജ് സ്ഥലത്തില്ലാത്തതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല പ്രിവന്റീവ് ഓഫീസർ സജിമോൻ കെ. ഡിയും, ഗ്രെഡ് പി.ഒ വിനോദ് ടി.കെ, സി ഇ ഒ മാരായ ജോഫിൻ ജോൺ ,മുകേഷ് ചിത്രാഭായി എം.ആർ എന്നിവർ പങ്കെടുത്തു.