ചെറുതോണി: തോപ്രാംകുടിയിൽ വ്യപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൊറൊണയുടെ മറവിൽ മോഷണം നടത്തുന്നതായി പരാതി. കദളിക്കാട്ട് ഏജൻസിയുടെ സ്റ്റാക്ക് റൂമിൽ നിന്നും രണ്ട ലക്ഷത്തോളം രൂപവിലവരുന്ന സമിന്റ്, കമ്പി എന്നിവയും കോൺട്രാക്ടർ പുളിക്കൽ മത്തച്ചൻ വാങ്ങിയിട്ടിരുന്ന മണൽ, മെറ്റൽ, വാട്ടർടാങ്ക് എന്നിവയും കോഴിക്കട നടത്തുന്ന നാരമംഗലത്തെ കോൾേ്രഡ്രാറേജിൽ നിന്നും മുപ്പതുകിലോയോളം കോഴിയിറച്ചിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടാക്കൾ അപഹരിച്ചത്. കൊറൊണ മൂലമുണ്ടായ സാമ്പത്തിക പ്രതിപ്രതിസന്ധി യിൽ നിന്നും കരകയറുവാൻ കഷ്ടപ്പെടുന്ന വ്യാപാരികൾക്കാണ് മോഷണം ഇരുട്ടടിയായി മാറിയത്. മോഷ്ടാക്കളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും രാത്രികാല പൊലീസ് പട്രോളിംഗ് ഈ മേഖലയിൽ ശക്തമാക്കണമെന്നും മർച്ചന്റ് അസോസിയേഷൻ തോപ്രാംകുടി യൂണിറ്റ് പ്രസിഡന്റ് സജി ഇലവുങ്കൽ, സെക്രട്ടറി മനോജ് കാഞ്ഞിരന്താനം, ട്രഷറർ സാജൻ നൂറനാൽ, ഭാരവാഹികളായ അരുൺ കാച്ചപ്പള്ളിൽ, അനീഷ് താന്നികുന്നേൽ, ജോയിച്ചൻ വടക്കുംകര, റെജി കുഴിക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.