ചെറുതോണി: സ്‌കൂൾ കുട്ടികൾക്ക് ഓൺലൈൻ സൗകര്യമൊരുക്കുന്നതിൽ സമഗ്രശിക്ഷ അഭിയാനോടൊപ്പം ചേർന്ന് വിവിധ സംഘടനകളും രംഗത്ത്. അറക്കുളം ബി.ആർ.സി പരിധിയിലുള്ള ഓൺലൈൻ സംവിധാനം അപ്രാപ്യമായ 14 കുട്ടികൾക്കും 3 പൊതുസ്ഥാപനങ്ങൾക്കും ടി.വി യും അനുബന്ധ സാമഗ്രികളുംസന്നദ്ധസംഘടനകൾ സംഭാവന ചെയ്തു.. വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്ന പ്രവർത്തനമാണ് എസ്.എസ്.കെ, വിദ്യാഭ്യാസ വകുപ്പിനൊപ്പം ചേർന്ന് നടത്തുന്നത്. അറക്കുളം ഉപജില്ലയിൽ ഈ പ്രവർത്തനം പൂർത്തീകരിക്കുന്നതിന് 14 പൊതുസ്ഥലങ്ങളിലും ഉൾമേഖലയിലുള്ള 21 കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സമഗ്രശിക്ഷ അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ മുരുകൻ വി അയത്തിൽ പറഞ്ഞു.