കട്ടപ്പന: ക്വാറന്റിൻ ലംഘിച്ച് നഗരത്തിൽ കറങ്ങിയ നടന്നവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിൽ നിന്നെത്തിയ കട്ടപ്പന പുത്തോട്ട് ഡൊമിനിക് സാവിയൊ(50), ബംഗളുരുവിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി ജിക്‌സൺ(24) എന്നിവരാണ് കഴിഞ്ഞദിവസം ക്വാറന്റിൻ ലംഘിച്ച് നഗരത്തിലെത്തിയത്.