തൊടുപുഴ: ലോക്ക്‌ ഡൗൺ ഇളവിനെ തുടർന്ന് ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചെങ്കിലും കൊവിഡ് വ്യാപനത്തിൽ ആരോഗ്യ വിദഗ്ദ്ധരുടെ നിർദേശങ്ങൾ മാനിച്ച് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ കീഴിലുള്ള പള്ളികൾ ഇനി ഒരറിയിപ്പുണ്ടായതിനുശേഷമേ തുറക്കുകയുള്ളൂവെന്ന് ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അറിയിച്ചു. സഭയുടെ കീഴിലുള്ള കർണാടകത്തിലെയും കേരളത്തിലെയും ദേവാലയങ്ങൾക്ക് തൽസ്ഥിതി ബാധകമാണ്. മാമോദീസ, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ പരമാവധി അംഗസംഖ്യ കുറച്ചുകൊണ്ടും സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിച്ചും നിർവഹിക്കേണ്ടതാണെന്ന് മെത്രാപ്പോലീത്ത അറിയിച്ചു.