amrutha

തൊടുപുഴ: 'നീ വലിയ ഐശ്വര്യാ റായ് ആണെന്നാണോ വിചാരം '. ഈ ചോദ്യം കേൾക്കാത്ത സുന്ദരിമാർ കുറവായിരിക്കും. പക്ഷേ,​ തൊടുപുഴക്കാരി അമൃതയോട് ആരും ഇങ്ങനെ ചോദിക്കാൻ മടിക്കും. കണ്ടാൽ,ഐശ്വര്യാ റായി തന്നെ. ഇരുപ്പിലും ,നടപ്പിലും നോട്ടത്തിലുമെല്ലാം..പറിച്ചുവച്ചത് പോലെ

അതേ വെള്ളാരം കണ്ണുകൾ.

സ്നേഹ ഉള്ളാളിനെയും മാനസി നായിക്കിനെയും പോലെ ഐശ്വര്യാ റായിയോട് സാമ്യമുള്ള ചില നടിമാരൊക്കെ മുമ്പും വന്നിട്ടുണ്ടെങ്കിലും ഇതുപോലെ വാർത്തുവച്ച രൂപമുള്ള സാധാരണക്കാരി ആദ്യമാകും. തൊടുപുഴ കോലാനിയിൽ ആട്ടോറിക്ഷാ ഡ്രൈവറായ സജു വിശ്വനാഥിന്റെയും മായയുടെയും മകളാണ് അമൃത. അമൃതയ്ക്ക് ‌ ഐശ്വര്യയുടെ ഛായയുണ്ടെന്ന് ‌ആദ്യം പറഞ്ഞത് അനിയത്തി അപർണയാണ്. രണ്ട് വർഷത്തോളമായി ടിക് ടോക്ക് വീഡിയോസ് ചെയ്യാറുള്ള അമൃത അനിയത്തിയുടെ നിർദ്ദേശപ്രകാരമാണ് ഐശ്വര്യാ റായി അഭിനയിച്ച 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഡയലോഗ് അഭിനയിച്ചത്. അത് സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം വൈറലായി. ദിവസങ്ങൾക്കകം 12 ലക്ഷം പേരാണ് ആ വീഡിയോ കണ്ടത്. ഇന്റർനെറ്റിൽ ട്രെൻഡിംഗ് ആയതോടെ ദേശീയ മാദ്ധ്യമങ്ങളിലും അമൃത താരമായി. ടിക്ടോക്കിൽ അമ്മൂസ് അമൃതയെന്നാണ് വിളിപ്പേര്. പെരുമ്പാവൂർ ജയ്ഭാരത് കോളേജിൽ ബി.സി.എ പഠനം പൂർത്തിയാക്കിയ അമൃത ചിത്രീകരണം കഴിഞ്ഞ പിക്കാസോ എന്ന സിനിമയിൽ നായികയായി വേഷമിട്ടിട്ടുണ്ട്.