ചെറുതോണി : കർഷകരുടെ കൃഷിഭൂമിയിൽ വന്യമൃഗങ്ങളെ സൈ്വര്യവിഹാരത്തിനു അനുവദിക്കുന്നതിനു പിന്നിൽ വനം വകുപ്പിന്റെ അനാസ്ഥയാണ് വ്യക്തമാകുന്നത്. കർഷകരെ കള്ളക്കേസിൽ കുടുക്കി ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പീഡിപ്പിക്കുന്നതും വനഭൂമി കമ്പിവേലികെട്ടി സംരക്ഷിക്കാത്തതും വനഭൂമിയോട് ചേർന്നുള്ള കൃഷിയിടങ്ങൾ കർഷകർ ഘട്ടം ഘട്ടമായി ഒഴിഞ്ഞു പോകുന്നതിനുള്ള ഗൂഢലക്ഷ്യതോടെയാണെന്നു കേരള കോൺഗ്രസ്(എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്‌ററ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവനേക്കാൾ മൃഗങ്ങൾക്ക് വില നൽകുന്ന കേന്ദ്ര സംസ്ഥാന നയങ്ങൾ തിരുത്താതെ കർഷകർക്ക് നിലനിൽക്കാനാകില്ല.. ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സംസ്ഥാന കമ്മിറ്റിയംഗം ബാബു കക്കുഴി, ജില്ലാ സെക്രട്ടറി ജോയി കിഴക്കേപ്പറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ എൻ.വി. വർഗീസ്, വർഗീസ് ആറ്റുപുറം, ഷാജി വയലിൽ യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജിനോയി പുറൻചിറ, അഖിൽ കാഞ്ഞിരത്താംകന്നേൽ തുടങ്ങിയവർ സംസാരിച്ചു.