ചെറുതോണി: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വൈ.എം.സി.എ. സംസ്ഥാനവ്യാപകമായി മാസ്‌ക്, സാനിറ്ററൈസർ, കയ്യുറ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം ഇടുക്കി വഞ്ചിക്കവല സെന്റ്‌മേരീസ് എൽ.പി.സ്‌കൂളിനുവേണ്ടി സ്‌കൂൾ മാനേജ്‌മെന്റ് കൗൺസിൽ മെമ്പർ ബാബു കണ്ണങ്കര, ഇടുക്കി വൈ.എം.സി.എ. പ്രസിഡന്റ്. സിജി ചാക്കോ കളപ്പുരയ്ക്കലിൽ നിന്നും കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. വർഗീസ് വെട്ടിയാങ്കൽ, ബൈജു പടിഞ്ഞാറേക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു.