തൊടുപുഴ : സംസ്ഥാന യുവജനക്ഷേമബോർഡ് രൂപീകരിച്ചകേരളവോളന്ററി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾഎൽ ഇ ഡി ബൾബ് നിർമിച്ചു വിപണിയിൽ എത്തിച്ചു. അസംസ്‌കൃത സാധനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചുവോളന്റിയർമാർക്കു പരിശീലനം നൽകി എൽ ഇ ഡി ബൾബ് നിർമിച്ചു വിപണിയിൽ എത്തിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന തുകകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.ഈ പ്രവർത്തനം ഒരു തുടർ പ്രക്രിയയായി നിർമാണയൂണിറ്റാക്കി യുവജനങ്ങൾക്ക് വരുമാന മാർഗം കണ്ടെത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യം.പഞ്ചായത്ത് തല യൂത്ത്‌കോർഡിനേറ്റർമാരുംകേരളവോളന്ററി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങളുംചേർന്നാണ് ബൾബുകളുടെ വിപണനം നടത്തുവാൻ ഉദ്ദേശിക്കുന്നത് .