ഇടുക്കി : ജില്ലയിൽ റീബിൽഡ് കേരളയിലും പ്ലാൻഫണ്ടിലുമുൾപ്പെടുത്തിയുളള നിർമ്മാണപ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ കലക്ടർ എച്ച്.ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ അവലോകനയോഗം ചേർന്നു. റീബിൽഡ് കേരളയിലുൾപ്പെടുത്തി 27 വില്ലേജ് ഓഫീസുകളുടെ നവീകരണ പുരോഗതിയും, 12കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുളള സ്റ്റാഫ് കോർട്ടേഴ്‌സ്, രണ്ടു കോടിരൂപ വീതം അനുമതിയുളള വണ്ടിപ്പെരിയാർ, കുമളി, വാഴത്തോപ്പ്, പീരുമേട്, വാത്തിക്കുടി എന്നിവിടങ്ങളിൽ റെസ്‌ക്യു ഹോമുകൾ തുടങ്ങിയവയുടെ പ്രാരംഭ നടപടിക്രമങ്ങളും യോഗം വിലയിരുത്തി. എഡിഎം ആന്റണി സ്‌കറിയ, ജില്ലാ സർവ്വേ സൂപ്രണ്ട് എസ്.അബ്ദുൾകലാം ആസാദ്, ജില്ലാ ഫിനാൻഷ്യൽ ഓഫീസർ സാബു ജോൺ, ജസ്റ്റിൻ ഫ്രാൻസിസ്, മിനി കെ.ജോൺ, താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ്, ഡെപ്യൂട്ടി തഹസീൽദാർമാർ, പിഡബ്ല്യുഡി, നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.