lissy
ലിസി

തൊടുപുഴ: തലച്ചോറിൽ പഴുപ്പ് ബാധിക്കുകയും രണ്ട് കിഡ്‌നികളും തകരാറിലാവുകയും ചെയ്ത യുവതി ചികിത്സാ സഹായം തേടുന്നു. മാങ്കുളം വലിയമാക്കൽ പ്രകാശിന്റെ ഭാര്യ ലിസിയാണ് (41) സുമനസുകളുടെ കാരുണ്യം തേടുന്നത്. കിഡ്‌നികൾ തകരാറിലായതിനെ തുടർന്ന് രണ്ടുവർഷമായി യുവതി ഡയാലിസിസ് നടത്തി വരുകയായിരുന്നു. ഇതിനിടെ ഏതാനം മാസം മുമ്പ് തലച്ചോറിൽ പഴുപ്പ് ബാധിച്ച് ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. അടിമാലി മുക്കാലേക്കറിലാണ് നിലവിൽ ലിസിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇതുവരെ വൻതുക ചികിത്സകൾക്കായി ചെലവായി. വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നു വന്നത്. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസ് നടത്തണം. ഒരു മാസം വൻതുക ഇതിന് വേണ്ടി വരും. കൂലിപ്പണിക്കാരനായ പ്രകാശിന്റെ തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ള കുടുംബം കഴിഞ്ഞു പോന്നിരുന്നത്. ലിസിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ കൂലിപ്പണിക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണ് പ്രകാശ്. തുടർചികിത്സകൾക്ക് ഉദാരമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.ലിസിയുടെ ബാങ്ക് അക്കൗണ്ട് വിവരം:ലിസി പ്രകാശ് ,വലിയമാക്കൽ, വിരിഞ്ഞപാറ, മാങ്കുളം

ഫെഡറൽ ബാങ്ക് മാങ്കുളം ശാഖ,അക്കൗണ്ട് നമ്പർ22180100040835,ഐ.എഫ്.എസ്.സി കോഡ്എഫ്.ഡി.ആർ.എൽ0002218

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282452929