തൊടുപുഴ: തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പഞ്ചായത്തിലെ കരട്‌വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട്‌വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതിന്‌ ഫോട്ടോ അപ്‌ലോഡ് ചെയ്യാതെ ഓൺലൈനായി അപേക്ഷ നൽകിയവർ ഇന്ന് വൈകിട്ട് നാലിന് മുമ്പ് ഫോട്ടോ, വയസ്, താമസം മുതലായവ തെളിയിക്കുന്ന രേഖകൾ സഹിതം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരാകണം.