തൊടുപുഴ: നഗരസഭ 2017ൽ കുടുംബശ്രീ മുഖേന നടത്തിയ പ്രാഥമിക സർവേയിലൂടെ കണ്ടെത്തിയ ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ അർഹതാ പരിശോധന അദാലത്തിൽ ഹാജരാകാത്തവർക്കുള്ള രേഖാപരിശോധന 15ന് രാവിലെ 10 മുതൽ ഒന്നു വരെ നഗരസഭ ഓഫീസിൽ നടത്തും. 2017 ഡിസംബറിന് മുമ്പുള്ള റേഷൻകാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഗുഭോക്താവിന്റെയോ, കുടുംബാംഗങ്ങളുടെയോ പേരിൽ ഭൂമിയില്ലെന്നും പരമ്പരാഗതമായി ഭൂമി കൈമാറിക്കിട്ടാൻ സാദ്ധ്യതയില്ലെന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയവ ഹാജരാക്കേണം.