കരിങ്കുന്നം: ഡി.വൈ.എഫ്.ഐ കരിങ്കുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. കരിങ്കുന്നം മൂരിപ്പാറ അങ്കണവാടിയിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ടി.വിയും കേബിൾ കണക്ഷനും നൽകി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായ റ്റിജു തങ്കച്ചൻ വിതരണോദ്ഘാടനം നടത്തി. മേഖലയിലെ രണ്ട് കുടുംബങ്ങൾക്ക് കൂടി ടി.വി വിതരണം ചെയ്തു.